പീരുമേട് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; വാഴൂർ സോമൻ എംഎൽഎക്ക് ആശ്വാസം

soman

പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമൻ എംഎൽഎക്ക് ആശ്വാസം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർഥി സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്

സത്യാവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്. എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമന്റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്താണ് യുഡിഎഫ് സ്ഥാനാർഥി ഹർജി നൽകിയത്

സത്യവാങ്മൂലത്തിൽ വിട്ടുപോയ ഭാഗങ്ങൾ പിന്നീട് റിട്ടേണിംഗ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നുവെന്നാണ് വാഴൂർ സോമൻ കോടതിയിൽ സ്വീകരിച്ച നിലപാട്. വിധി നിർഭാഗ്യകരമെന്ന് സിറിയക് തോമസ് പ്രതികരിച്ചു
 

Share this story