ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഹൈക്കോടതി; മറ്റൊരു ബെഞ്ചിലേക്ക് മാറ്റി

sivasankar

ലൈഫ് മിഷൻ കോഴക്കോസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഹൈക്കോടതി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കാതെ മാറ്റിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാൻ കഴിയൂ എന്ന് കൗസർ എടപ്പഗത്ത് പറഞ്ഞു. ജാമ്യ ഹർജി പരിഗണിക്കുന്ന മറ്റൊരു ബെഞ്ചിലേക്ക് ഹർജി മാറ്റി

തിങ്കളാഴ്ച മറ്റൊരു ബെഞ്ച് ഹർജി പരിഗണിക്കും. ഹർജിയിലെ സാങ്കേതിക പിഴവ് കാരണമാണ് മാറ്റിവെച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ശിവശങ്കർ. കേസിൽ മറ്റ് പ്രതികളെ ഒന്നും അറസ്റ്റ് ചെയ്യാതെ തന്നെ മാത്രം അറസ്റ്റ് ചെയ്തത് ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണെന്ന് ശിവശങ്കർ ആരോപിക്കുന്നു.
 

Share this story