കുട്ടിക്കളിയല്ലെന്ന് കലക്ടറോട് ഹൈക്കോടതി; ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ എത്താത്തതിൽ വിമർശനം

high court

ബഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് എത്താത്തതിന് എറണാകുളം ജില്ലാ കലക്ടർക്ക്‌ഹൈക്കോടതിയുടെ വിമർശനം. ഓൺലൈനായാണ് കലക്ടർ ഇന്ന് ഹാജരായത്. കുട്ടിക്കളിയല്ല എന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. അതേസമയം ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവർത്തന ശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും

എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാൽ സെക്ടർ ഒന്നിൽ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കലക്ടർ അറിയിച്ചു. അതേസമയം ബ്രഹ്മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ നൽകിയ കരാറും കഴിഞ്ഞ ഏഴ് വർഷം ഇതിനായി ചെലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാൻ കോർപറേഷന് ഹൈക്കോടതി നിർദേശം നൽകി.
 

Share this story