പിവി അൻവറിന്റെ റിസോർട്ടിലെ നാല് തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി

high court

പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിന്റെ നാല് തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി. തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിച്ചുനീക്കാനാണ് ഹൈക്കോടതി ഉത്തരവ്. തടയണകൾ പൊളിക്കുന്നതിന്റെ ചെലവ് ഉടമകൾ വഹിക്കണമെന്നും കോടതി നിർദേശിച്ചു

ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് തടയണകൾ പൊളിച്ചുനീക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പൊളിച്ചുനീക്കുന്ന നടപടിക്ക് വലിയ ചെലവ് വന്നാൽ അത് റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു

കക്കാടംപൊയിലിലെ പിവിആർ നേച്ചർ റിസോർട്ടിലെ തടയണകൾ പൊളിച്ചുനീക്കാൻ കലക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്താണ് റിസോർട്ട് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.
 

Share this story