ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

high court

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണം തടയാൻ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പ്രതികളെ വൈദ്യ പരിശോധനക്ക് എത്തിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ വേഗത്തിൽ തയ്യാറാക്കണം. ഡോക്ടർ വന്ദനയുടെ കൊലപാതകത്തിന് കാരണം സംവിധാനങ്ങളുടെ പരാജയമാണെന്നും കോടതി പറഞ്ഞു

അതേസമയം വന്ദനയുടെ കൊലപാതകം സംബന്ധിച്ച വിശദമായ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. സംഭവദിവസം നടന്ന കാര്യങ്ങൾ എഡിജിപി എംആർ അജിത്കുമാർ വിശദീകരിച്ചു. എന്നാൽ സ്വന്തം ജീവൻ കൊടുത്തും ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള പോലീസ് വന്ദനയെ അക്രമിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
 

Share this story