യുഡിഎഫിന് വലിയ പ്രതീക്ഷ; പൊന്നാനിയിലടക്കം വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സാദിഖലി തങ്ങൾ

sadiq

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ പ്രതീക്ഷയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണ്. പൊന്നാനിയിലടക്കം യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ ജയിക്കും. 

മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്‌തെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വടകരയിൽ വർഗീയ പ്രചാരണം നടന്നിട്ടില്ല. ലീഗ് അത്തരം കാര്യങ്ങൾ ചെയ്യാറില്ല

ഒരു കാലത്തും ലീഗ് വിഭാഗീയ പ്രചാരണം നടത്തിയിട്ടില്ല. ബാബറി സംഭവമുണ്ടായപ്പോൾ പോലും വർഗീയതക്ക് എതിരെ നിന്നവരാണ് മുസ്ലിം ലീഗ്. ഇ പി ജയരാജന്റെ കാര്യത്തിൽ വിശദീകരണമൊക്കെ അവരോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

Share this story