ഏപ്രിൽ മൂന്ന് വരെ ഉയർന്ന താപനിലയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഏപ്രിൽ മൂന്ന് വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശ്ശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന ചൂട് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കും. തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ട്

സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കും. അടുത്ത അഞ്ച് ദിവസം തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്.
 

Share this story