ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

exam

സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുക. മാർച്ച് 30ന് പരീക്ഷ പൂർത്തിയാകും. ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണയം നടക്കും. 80 ക്യാമ്പുകളിലായാണ് മൂല്യനിർണയം.

എസ് എസ് എൽ സി പരീക്ഷ ഇന്നലെ ആരംഭിച്ചിരുന്നു. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക പരീക്ഷ മാർച്ച് 13ന് ആരംഭിക്കും.
 

Share this story