ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

Plus One

രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക

കഴിഞ്ഞ തവണ മെയ് 25നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും പിആർഡി ലൈവ് മൊബൈൽ ആപ്പിലും ലഭ്യമാകും

ഏപ്രിൽ മൂന്നിനാണ് ഹയർ സെക്കൻഡറി മൂല്യ നിർണയ ക്യാമ്പ് ആരംഭിച്ചത്. 77 ക്യാമ്പുകളിൽ 25,000ത്തോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുത്തു. 

Share this story