ഹൈ റിച്ച് തട്ടിപ്പ് കേസ്: കെ ഡി പ്രതാപനും ശ്രീനക്കും ഇ ഡി നോട്ടീസ് നൽകും

high rich

തട്ടിപ്പ് കേസിൽ ഹൈ റിച്ച് ഉടമകളായ കെ ഡി പ്രതാപനും ശ്രീനക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകും. ഹവാല ഇടപാടുകളിലൂടെ 100 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് ഇവരെ ചോദ്യം ചെയ്യുക. ഇന്നലെ ഇവരുടെ വീട്ടിലും ഓഫീസിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു

ലാഭവിഹിതവും മറ്റ് ആനൂകൂല്യങ്ങളും നൽകുമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപം സ്വീകരിച്ച പ്രതികൾ ഇത് വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉടമകളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡിന് മുമ്പ് പ്രതാപനും ശ്രീനയും മുങ്ങിയിരുന്നു

3000 പേരിൽ നിന്നും അഞ്ച് ലക്ഷം രൂപ വീതം വാങ്ങി സ്വരൂപിച്ച 150 കോടി രൂപയിൽ 100 കോടി രൂപ ഹവാല ഇടപാടുകൾ വഴി കമ്പനി ഉടമകൾ വിദേശത്തേക്ക് കടത്തിയെന്നാണ് പരാതി. ബിറ്റ് കോയിൻ ഇടപാടുകൾ വഴിയും ഇവർ തട്ടി്പ് നടത്തിയിരുന്നു.
 

Share this story