ഹിജാബ് വിവാദം: സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസ മന്ത്രി

sivankutty

ഹിജാബ് ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് വിഷയത്തിൽ സർക്കാർ ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു

വിദ്യാർഥിനിയെ പുറത്താക്കിയത് ഗുരുതര കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്റെ മതാചാര സ്വാതന്ത്ര്യത്തിൽ വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു

വിദ്യാർഥിനിക്ക് ഹിജാബ് ധരിച്ച് സ്‌കൂളിൽ തുടർ പഠനം നടത്താൻ അനുമതി നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിക്കും ഇനി ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു
 

Tags

Share this story