ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്; കമ്പനി ഉടമകളുടെ 212 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളായ കമ്പനി ഉടമകളുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. 212 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. നൂറ് കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഹൈറിച്ച് ഉടമകൾക്കെതിരായ കേസ്. സ്ഥാപന ഉടമ പ്രതാപൻ അടക്കം രണ്ട് പേരെ ഇഡി കേസിൽ പ്രതി ചേർത്തിരുന്നു

കേസെടുത്തതിന് പിന്നാലെ പ്രതാപനും ഭാര്യ ശ്രീനയും ഒളിവിൽ പോയി. പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഈ മാസം 20ന് കൊച്ചിയിലെ കോടതി പരിഗണിക്കും. ഹൈറിച്ച് ദമ്പതിമാർ 1630 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 1,63,000 ഉപഭോക്താക്കളിൽ നിന്നാണ് സ്ഥാപനം പണം തട്ടിയത്.
 

Share this story