മകനെയും കുടുംബത്തെയും ചുട്ടുകൊന്നു; ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ ഹമീദിനുള്ള ശിക്ഷ ഇന്ന് വിധിക്കും
Oct 30, 2025, 08:27 IST
ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ ഇന്ന് ശിക്ഷാ വിധി. സ്വത്തിന് വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതി ഹമീദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇടുക്കി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.
മട്ടൻ കറി കിട്ടാത്തതിന് മകനെയും കുടുംബത്തെയും ചുട്ടുകൊന്നു എന്ന പേരിൽ കുപ്രസിദ്ധമായ കേസിൽ ആണ് ഇന്ന് ശിക്ഷാ വിധി. 2022 മാർച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്‌റിൻ, അസ്‌ന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ട് കൊന്നത്.
സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തർക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം. നിഷ്‌കളങ്കരയ രണ്ട് പിഞ്ചുകുട്ടികളെ അടക്കം കൊന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദം.
