ഭാര്യയെ നഗരസഭാ അധ്യക്ഷയാക്കിയില്ല; എൽദോസ് കുന്നപ്പിള്ളിയുടെ എംഎൽഎ ഓഫീസ് ഒഴിപ്പിച്ച് കെട്ടിട ഉടമ

eldhose

പെരുമ്പാവൂരിൽ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് ഓഫീസ് കെട്ടിടം നഷ്ടമായി. എംഎൽഎയോട് കെട്ടിടം ഒഴിയാൻ ഇതിന്റെ ഉടമ ആവശ്യപ്പെടുകയായിരുന്നു. കെട്ടിട ഉടമയുടെ ഭാര്യയെ നഗരസഭ അധ്യക്ഷയാക്കണമെന്ന ആവശ്യം നടപ്പാകാതെ പോയതോടെയാണ് എംഎൽഎക്ക് ഓഫീസ് നഷ്ടമായത്

കെട്ടിട ഉടമയുടെ ഭാര്യ ജെസി നഗരസഭയിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. ജെസിയെ അധ്യക്ഷയാക്കണമെന്നായിരുന്നു കെട്ടിട ഉടമയുടെ ആവശ്യം. ഇത് നടപ്പാകാതെ വന്നതോടെയാണ് ഓഫീസ് കെട്ടിടം ഒഴിയാൻ ഉടമ ആവശ്യപ്പെട്ടത്

കെഎസ് സംഗീതയെയാണ് യുഡിഎഫ് നഗരസഭ അധ്യക്ഷയാക്കിയത്. ഇന്ന് രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോൾ എംഎൽഎ ഓഫീസിന്റെ ബോർഡ് ഇളക്കി റോഡരികിൽ തള്ളിയ നിലയിലായിരുന്നു. ഉടൻ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുമെന്ന് ജീവനക്കാർ അറിയിച്ചു
 

Tags

Share this story