ഭാര്യയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂര മർദനം; തിരുവനന്തപുരത്ത് യുവാവ് പിടിയിൽ

Police

തിരുവനന്തപുരം മൈലമൂട് ഭാര്യയെ അതിക്രൂരമായി മർദിച്ച് യുവാവ്. ഭാര്യയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഭർത്താവ് കാൽമുട്ടുകൾ ഇടിച്ചു പൊട്ടിച്ചു. തുടർന്ന് വെട്ടിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഗിരിജ ഷൈനിയെന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഭർത്താവ് പാലോട് പച്ച സ്വദേശി സോജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ഒന്നര വർഷമായി പിരിഞ്ഞു കഴിയുന്നവരാണ്. ഒത്തുതീർപ്പിനെന്ന പേരിൽ സോജി ഗിരിജയെ വിളിച്ചുവരുത്തി കാട്ടിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു

കല്ലു കൊണ്ട് കാലിൽ ഇടിച്ചു. വെട്ടുകത്തി കൊണ്ട് വെട്ടി. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലുണ്ടായിരുന്നവർ ഗിരിജയുടെ കരച്ചിൽ കേട്ട് ഓടിക്കൂടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
 

Share this story