ഹോം ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്നയാളെ പിടികൂടി നിരീക്ഷണ കേന്ദ്രത്തിലാക്കി; ഒപ്പം മദ്യപിച്ച നാല് പേരും നിരീക്ഷണത്തിൽ
Jun 18, 2020, 15:51 IST
കൊല്ലത്ത് ഹോം ക്വാറന്റൈനിൽ കഴിയണമെന്ന നിർദേശം ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്നയാളെ പോലീസ് പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കടപ്പാക്കട ചന്തയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ചൊവ്വാഴ്ച കർണാടകയിൽ നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ. എന്നാൽ വീട്ടിൽ തന്നെ കഴിയാതെ പുറത്തിറങ്ങി വഴിയോരങ്ങളിലൂടെ കറങ്ങി നടക്കുകയായിരുന്നു. ചന്തയിൽ സംഘം ചേർന്നിരുന്ന് മദ്യപിക്കുകയും ചെയ്തു.
ഇയാൾക്കൊപ്പം മദ്യപിച്ച നാല് പേരെയും ഇതിൽ ഒരാളുടെ ഭാര്യയെയും പോലീസ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.