നെടുമുടിയിൽ ഹോം സ്‌റ്റേ ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; പ്രതിയായ കാമുകൻ അറസ്റ്റിൽ

Police

നെടുമുടി വൈശ്യംഭാഗത്ത് ഹോം സ്‌റ്റേ ജീവനക്കാരിയായ അസം സ്വദേശിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ട സംഭവത്തിൽ പ്രതി പിടിയിൽ. മരിച്ച ഹസീറ ഖാത്തൂനിന്റെ(43) കാമുകനായ സഹാ അലിയാണ് പിടിയിലായത്. നാല് വർഷമായി സഹായുമായി അടുപ്പത്തിലായിരുന്നു ഹസീറ

അസമിലേക്ക് പോയി ഒരുമിച്ച് താമസിക്കണമെന്ന് ഹസീറ നിർബന്ധം പിടിച്ചതാണ് കൊലപാതകത്തിന് കാരണമായത്. നാട്ടിൽ ഭാര്യയും കുട്ടികളുമുള്ളയാളാണ് സഹാ അലി. ഹസീറയുമായുള്ള ബന്ധത്തിന്റെ പേരിൽ വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പ്രതി പോലീസിനെ അറിയിച്ചു

അസമിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞാണ് സഹാ അലി രാത്രി ഹോം സ്‌റ്റേയിൽ എത്തിയത്. ഇത് വിശ്വസിച്ച് ബാഗ് അടക്കം പായ്ക്് ചെയ്ത് കാത്തിരിക്കുകയായിരുന്നു ഹസീറ. എന്നാൽ കഴുത്തിൽ ഷാൾ മുറുക്കി കൊല നടത്തി സ്ഥലം വിടുകയായിരുന്നു പ്രതി
 

Share this story