ആശ വർക്കർമാരുടെ ഹോണറേറിയം വർധിപ്പിച്ചു; പ്രതിഫല വിതരണത്തിന് 31.35 കോടി അനുവദിച്ചു

balagopal
ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധന. ഇതോടെ ഇവരുടെ പ്രതിഫലം 7000 രൂപയായി ഉയരും. 26,125 പേർക്ക് ഇതിന്റെ ഗണം ലഭിക്കും. ആശ വർക്കർമാരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചു. ഹോണറേറിയം പൂർണമായും സംസ്ഥാന സർക്കാരാണ് നൽകുന്നത്.
 

Share this story