നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; നിയമത്തിൽ വിശ്വാസം നഷ്ടപ്പെട്ടു: നടക്കുന്നത് നാടകം
Updated: Nov 5, 2026, 18:06 IST
കൊച്ചി: എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്ന് ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണ് കോടതിയുടെ നടപടികൾ. പരിഹസിക്കുകയും ചെയ്തു. ഡ്രാമ പോലെയാണ് തോന്നുന്നത്. പോസിറ്റീവായി കാര്യങ്ങൾ നടക്കുമെന്നാണു കരുതിയത്. സാധാരണക്കാരായ ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല. ഇനി എന്താണു നടക്കാൻ പോകുന്നതെന്നും അറിയില്ല.
കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന നടപടിയാണ് ഉണ്ടായത്. പൊലീസിനും കോടതിക്കും വീഴ്ചകളുണ്ട്. സാധാരണക്കാർക്ക് നാട്ടിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയായി. അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വന്നത്. ഈ വിധിയോടെ തോറ്റു പിന്മാറുമെന്ന് കരുതേണ്ട. കഴിയുന്നതുപോലെ കേസുമായി മുന്നോട്ടുപോകും. പക്ഷേ നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും ഭദ്രകീർത്തി പറഞ്ഞു.
