ആലപ്പുഴയിൽ വീട് കയറി ആക്രമണം: ഗർഭിണി അടക്കം നാല് പേർ ആശുപത്രിയിൽ

police line

ആലപ്പുഴ വളഞ്ഞവഴി അയോധ്യ നഗറിൽ വീട് കയറി ആക്രമണം. ഗർഭിണി അടക്കമുള്ള വീട്ടുകാരെയാണ് ആക്രമിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് നേരെയും കയ്യേറ്റ ശ്രമം നടന്നു. സംഭവത്തിൽ പരുക്കേറ്റ നാല് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടംഗ അക്രമി സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കാക്കാഴം പുതുവൻ അജിത്, വണ്ടാനം കൈപ്പറമ്പ് രാഹുൽ, വണ്ടാനം കിണർമുക്ക് സുധിലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വഴിയരികിൽ നിൽക്കുകയായിരുന്ന സ്ത്രീകളും കുട്ടികളെയും എട്ടംഗ സംഘം ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം

നീർക്കുന്നത്തുള്ള ക്ഷേത്രോത്സവത്തിനിടെ പ്രദേശവാസിയായ ബിജെപി പ്രവർത്തകൻ സച്ചിനും സിപിഎം പ്രവർത്തകനും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് വീട് കയറിയുള്ള ആക്രമണം നടന്നത്. സച്ചിനെ തിരക്കിയാണ് അക്രമിസംഘം എത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ നാല് സ്ത്രീകളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

Share this story