തൃശ്ശൂർ പുന്നയൂർക്കുളത്ത് വീട് കയറി ആക്രമണം; യുവാവിന് കുത്തേറ്റു, രണ്ട് സ്ത്രീകൾക്ക് പരുക്ക്

police line

തൃശ്ശൂർ പുന്നയൂർക്കുളത്ത് വീട് കയറി ആക്രമണം. ബൈക്കിലെത്തിയ സംഘം നടത്തിയ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. അണ്ടത്തോട് ബീച്ച് റോഡിൽ മേളിയിൽ വീട്ടിൽ ഷമീറിനാണ്(26) കുത്തേറ്റത്. രണ്ട് സ്ത്രീകൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. ആമിന(51), റാബിയ(36) എന്നിവർക്കാണ് പരുക്കേറ്റത്

മൂന്ന് പേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Share this story