ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു; രണ്ട് ബോട്ടുകൾ കത്തിനശിച്ചു

house boat

ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. ഇന്ന് രാവിലെയാണ് 2 ബോട്ടുകൾക്ക് തീപിടിച്ചത്. അനാഹിത, കാതറിൻ എന്നീ ബോട്ടുകൾ പൂർണമായും കത്തിനശിച്ചു. 

രണ്ട് യുണിറ്റ് ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ തീ പടരുന്നത് കണ്ടതോടെ കായലിലേക്ക് ചാടി. ഇവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. 

ആറ് ബെഡ് റൂമുകൾ ഉള്ള ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ ഹൗസ് ബോട്ടിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.

Tags

Share this story