തൃശ്ശൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു; ഭാര്യയടക്കം മൂന്ന് പേർ ചികിത്സയിൽ

suicide

തൃശ്ശൂർ അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ്(57) മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ഭാര്യയടക്കം മൂന്ന് പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് ചികിത്സയിലുള്ളത്

രക്തം ചർദിച്ച് അവശനായാണ് ശശീന്ദ്രൻ മരിച്ചത്. ചികിത്സയിലുള്ള ബാക്കി മൂന്ന് പേർക്കും ഒരേ ലക്ഷണങ്ങളാണുള്ളത്. വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ ഭക്ഷണം കഴിച്ചിരുന്നില്ല. ഇയാൾ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല.
 

Share this story