എറണാകുളത്ത് വീട്ടമ്മയെയും ഭർതൃമാതാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

sarojini

എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തിപ്പുറം കുണ്ടോട്ടിൽ അംബികയെയും(59) ഭർതൃമാതാവ് സരോജനിയെയുമാണ്(90) മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ മുതൽ ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു

ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. അംബിക തൂങ്ങിമരിച്ച നിലയിലും സരോജിനി കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു.
 

Share this story