കൂട്ടുകാരന് സ്മാർട്ട് ഫോൺ വാങ്ങാൻ വീട്ടമ്മയെ അടിച്ചുവീഴ്ത്തി കവർച്ച; പ്ലസ് ടു വിദ്യാർഥിനി പിടിയിൽ

Police

കൂട്ടുകാരന് സ്മാർട്ട് ഫോൺ വാങ്ങാൻ വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി കവർച്ച നടത്തിയ പ്ലസ് ടു വിദ്യാർഥിനി പിടിയിൽ. വീട്ടമ്മയുടെ സ്വർണമാലയും കമ്മലും കവർന്ന വിദ്യാർഥിനിയാണ് പിടിയിലായത്. സൗത്ത് പായിപ്ര കോളനിക്ക് സമീപം ജ്യോതിസ് വീട്ടിൽ ജലജയെയാണ്(59) വിദ്യാർഥിനി ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജലജയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ജലജ വീട്ടിൽ ഒറ്റയ്ക്കുള്ളപ്പോൾ എത്തിയ വിദ്യാർഥിനി തലയുടെ പിന്നിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. മാലയും കമ്മലും കവർന്ന ശേഷം വിദ്യാർഥിനി കടന്നുകളഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരോട് ജലജ വിദ്യാർഥിനിയുടെ വിവരങ്ങൾ പറഞ്ഞു. തുടർന്ന് പോലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോൾ വിദ്യാർഥിനി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു
 

Share this story