ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പുറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

accident

കാസർകോട് ചെറുവത്തൂരിൽ ബസ് സ്റ്റാൻഡിൽ പുറകോട്ട് എടുക്കുകയായിരുന്ന ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫൗസിയയാണ്(53) മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന എട്ട് വയസ്സുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. 

ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കൽപ്പക ബസാണ് ഇടിച്ചത്. ചീമേനിയിലെ മകളുടെ വീട്ടിലേക്ക് പോകാനായി കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വന്ന ബസ് ഇറങ്ങി മറ്റൊരു ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം

പുറകോട്ട് എടുത്ത ബസ് ഫൗസിയയുടെ ദേഹത്തൂടെ കയറി. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story