ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Mar 9, 2026, 11:39 IST
ആറ്റുകാൽ പൊങ്കാലക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ ചുങ്കം സ്വദേശി ദിനേശന്റെ ഭാര്യ വിജിഷയാണ്(38) മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആദ്യം. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്ത് വെച്ച് പൊങ്കാല ഇടുന്നതിനിടെയാണ് വിജിഷക്ക് പൊള്ളലേറ്റത്. വിജിഷക്ക് രണ്ട് പെൺകുട്ടികളുണ്ട്. സംസ്‌കാരം പിന്നീട് നടക്കും.
