കടയ്ക്കാവൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ

janani
തിരുവനന്തപുരം കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജനനി(62)യാണ് മരിച്ചത്. സംഭവത്തിൽ മകൻ വിഷ്ണുവിനെ കടയ്ക്കാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പോലീസ് വിവരമറിഞ്ഞ് സ്ഥലത്ത് എത്തുന്നത്. പോലീസ് എത്തിയപ്പോൾ വിഷ്ണുവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വിഷ്ണുവാണ് അമ്മയെ തീ കൊളുത്തിയതെന്ന് വ്യക്തമായത്.
 

Share this story