കോട്ടയത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപത്ത് വാക്കത്തി

കോട്ടയം തൊള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൊള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസാണ്(55) മരിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് മരിച്ചത്. ലീന മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വീടിന് പുറകുവശത്തെ അടുക്കളയുടെ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ലീനയുടെ മകൻ ജെറിൻ തോമസ് ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് വീട്ടിലെത്തിയത്. അമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാലെ വിവരം ഏറ്റുമാനൂർ പോലീസിൽ അറിയിച്ചു. മൃതദേഹത്തിന് സമീപത്ത് വാക്കത്തിയും കറിക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവസമയത്ത് ഭർത്താവ് ജോസ് ചാക്കോയും ഇളയ മകൻ തോമസ് ജോസും വീട്ടിലുണ്ടായിരുന്നു. ലീനക്ക് പുറമെ ഇളയ മകനും മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.