പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരുക്ക്

pig

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതരമായി പരുക്കേറ്റു. കളപ്പെട്ടി വടവടി സ്വദേശി തത്തയ്ക്കാണ്(61) പരുക്കേറ്റത്. വീടിന് സമീപം നിൽക്കുകയായിരുന്ന ഇവരുടെ കാലിന് പന്നി ഇടിച്ചുവീഴ്ത്തുകയായിരുന്നു

ഗുരുതരമായി പരുക്കേറ്റ തത്തയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീടിന് പുറകിൽ വിറക് എടുക്കാനെത്തിയപ്പോഴാണ് സംഭവം

ഇടിച്ചിട്ട പന്നി കാലിൽ കടിച്ചതായും വീട്ടമ്മ പറയുന്നു. നാട്ടുകാർ ബഹളം വെച്ചപ്പോഴാണ് പന്നി ഓടി രക്ഷപ്പെട്ടത്.
 

Share this story