100 മുസ്ലിം പള്ളിയുണ്ടെന്ന് കരുതി പുതിയതിന് അനുമതി നിഷേധിക്കുന്നതെങ്ങനെ; ഹൈക്കോടതിയോട് സുപ്രീം കോടതി

supreme court

നിലമ്പൂരിൽ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ചോദ്യവുമായി സുപ്രീം കോടതി. നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. 

ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇത്തരത്തിൽ അനുമതി നിഷേധിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു. നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ അനുമതി നൽകി നൂറുൽ ഇസ്ലാം സാംസ്‌കാരിക സംഘം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി

കേരള ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 36 മുസ്ലീം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കലക്ടർ അപേക്ഷ നിരസിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും കലക്ടറുടെ നിലപാട് ശരിവെക്കുകയായിരുന്നു.
 

Tags

Share this story