മലപ്പുറം വളാഞ്ചേരിയിലെ ക്വാറിയിൽ നിന്ന് വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

valanchery

മലപ്പുറം വളാഞ്ചേരിയിലെ അനധികൃത ക്വാറിയിൽ നിന്ന് വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. പോലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലായിട്ടുണ്ട്. 

ജലാറ്റിൻ സ്റ്റിക്ക്, ഇലക്ട്രിക് ഡിറ്റനേറ്റർ, സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്. ക്വാറിയിൽ നിന്ന് പിടികൂടിയതിന് പുറമെ ക്വാറിയിലേക്ക് സ്‌ഫോടക വസ്തു എത്തിച്ചു നൽകുന്ന ആളുടെ പാലക്കാട്ടെ വീട്ടിൽ നിന്നും സ്‌ഫോടക വസ്തുക്കൾ പിടികൂടിയിട്ടുണ്ട്. 

ക്വാറിയിലെ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇവിടേക്ക് സ്‌ഫോടകവസ്തുക്കളെത്തിക്കുന്ന സ്വാമിദാസൻ എന്നയാളിലേക്ക് പോലീസ് എത്തുന്നത്. ഇയാളുടെ നടുവട്ടത്തെ വീട്ടിൽ നിന്ന് കൂടുതൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
 

Share this story