കൊച്ചിയിൽ വൻ ബാലവേലാ റാക്കറ്റ് പിടിയിൽ; റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒമ്പത് കുട്ടികളെ രക്ഷപെടുത്തി

കൊ

കൊച്ചി: കൊച്ചിയില്‍ ബാലവേലയ്ക്കായി എത്തിച്ച കുട്ടികളെ രക്ഷിച്ച് റെയിൽവെ പോലീസ്. സംഭവത്തിൽ ബിഹാർ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സുനില്‍ മണ്ഡല്‍, ഡബ്ലു എന്നിവരാണ് അറസ്റ്റിലായത്. ഒമ്പത് കുട്ടികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലേക്കാണ് ഇവരെ ബിഹാറിൽ നിന്നും പ്രതികൾ കൊണ്ടുവന്നത്. മണിക്കൂറിന് 50 രൂപ കൂലിക്കായിരുന്നു കുട്ടികളെ കൊണ്ടുവന്നത്. കുട്ടികളെ ഇവിടെ എത്തിച്ച ഏജന്റിനായുള്ള അന്വേഷണം തുടരുകയാണ്.

പാറ്റ്‌ന എറണാകുളം സൂപ്പര്‍ഫാസ്റ്റില്‍ കഴിഞ്ഞ ദിവസമാണ് ഇവർ കൊച്ചിയിലെത്തിയത്. 11 പേരടങ്ങുന്ന സംഘത്തിൽ കുട്ടികളെ കണ്ടതോടെയാണ് ആര്‍പിഎഫ്‌ന് സംശയം തോന്നിയത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കുട്ടികളെ ബാലവേലയ്ക്ക് കൊണ്ടുവന്നതാണെന്ന വിവരം പുറത്തുവരികയായിരുന്നു. 9നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇതിലുള്ളത്. 

അരുണ്‍ തോമസ് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് കുട്ടികളെ എത്തിച്ചതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. അരുണിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. 

Tags

Share this story