പ്രതിപക്ഷ നേതാവിന് ഹുങ്ക്, ഉന്നയിക്കുന്നത് വ്യക്തിപരമായ ആക്ഷേപം: മന്ത്രി റിയാസ്

Riyas

പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് ഹുങ്കാണ്. സ്പീക്കർക്ക് മേൽ കുതിര കയറുകയാണ് പ്രതിപക്ഷം. സമവായത്തിന് പ്രതിപക്ഷം വഴങ്ങുന്നില്ല. നിയമസഭയിലെ ബഹളത്തിൽ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണെന്നും റിയാസ് പറഞ്ഞു. വ്യക്തിപരമായ ആക്ഷേപമാണ് അവർ നടത്തുന്നത്. വ്യക്തിപരമായ ആരോപണം ഉന്നയിച്ചാൽ പേടിച്ച് പിൻമാറുന്നവരല്ല ഞങ്ങൾ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും റിയാസ് പറഞ്ഞു

മാനേജ്‌മെന്റ് ക്വാട്ട എന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിനും റിയാസ് മറുപടി നൽകി. ബേപ്പൂരിൽ മത്സരിച്ചപ്പോൾ ഇതിലും വലിയ ആരോപണങ്ങൾ കേട്ടിരുന്നു. ഇത്തരം പരാമർശങ്ങൾക്ക് മറുപടി പറയാനില്ല. ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നൽകി ജനങ്ങൾ മറുപടി പറഞ്ഞതാണെന്നും റിയാസ് പറഞ്ഞു.
 

Share this story