കുളിമുറിയിൽ കള്ളവാറ്റ്: തിരുവനന്തപുരത്ത് ഭർത്താവും ഭാര്യയും അറസ്റ്റിൽ
Apr 10, 2020, 15:41 IST
ലോക്ക് ഡൗൺ കാലത്ത് വീട്ടിനുള്ളിൽ ചാരായം വാറ്റിയ ഭാര്യയും ഭർത്താവും അറസ്റ്റിൽ. ഗ്യാസ് സിലിണ്ടറും വാറ്റ് ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു വീട്ടിനുള്ളിലെ കള്ളവാറ്റ്. ആര്യനാട് കോട്ടയ്ക്കകം മുക്കാലി വി എസ് ഭവനിൽ ബിനു കുമാറിനെയും ഭാര്യ സത്യയെയുമാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
വീട്ടിലെ കുളിമുറിയിൽ അതീവ രഹസ്യമായി പ്രത്യേക രീതിയിൽ വാറ്റ് സെറ്റ് ക്രമീകരിച്ചായിരുന്നു ചാരായം വാറ്റിയത്. 55 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ഇവരിൽ നിന്ന് പിടികൂടി. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്
വീടിന്റെ മതിൽ ചാടിക്കടന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. ഇതേസമയം ഭാര്യയും ഭർത്താവും കൂടി കുളിമുറിയിൽ വാറ്റിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു