രണ്ട് മാസം മുമ്പ് പ്രണയ വിവാഹം; ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന യുവാവ് പിടിയിൽ

രണ്ട് മാസം മുമ്പ് പ്രണയ വിവാഹം; ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന യുവാവ് പിടിയിൽ

ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കിയ ഭർത്താവ് പിടിയിൽ തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. വാമനപുരം സ്വദേശി ആദർശ്(26)ആണ് പിടിയിലായത്‌.

വേറ്റിനാട് സ്വദേശി കൃഷ്‌ണേന്ദു(19)ആണ് കൊല്ലപ്പെട്ടത്. 23നാണ് കൃഷ്‌ണേന്ദുവിനെ ആദർശ് കൊലപ്പെടുത്തിയത്. മദ്യം കൊടുത്ത ശേഷം കഴുത്ത് ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു.

പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിൽ വെച്ചായിരുന്നു സംഭവം. ജനുവരിയിലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല

Share this story