എറണാകുളം ചെറായിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
Thu, 9 Feb 2023

എറണാകുളം ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ശശിയുടെ മൃതദേഹം ഫോർട്ട് കൊച്ചി തീരത്ത് നിന്ന് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു.