വേർപിരിഞ്ഞ് മറ്റൊരു യുവാവിനൊപ്പം താമസിക്കുന്ന ഭാര്യയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു

murder

ചങ്ങനാശ്ശേരിയിൽ യുവതിയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു. വേർപിരിഞ്ഞ് മറ്റൊരു യുവാവിനൊപ്പം കഴിയുന്ന ഭാര്യയെയാണ് ഇതരസംസ്ഥാന തൊഴിലാളിയായ ഭർത്താവ് കുത്തിവീഴ്ത്തിയത്. ചങ്ങനാശ്ശേരി വാഴൂർ റോഡിലെ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം

അസം സ്വദേശിനി മോസിനി ഗോഗോയ്ക്കാണ്(22) കുത്തേറ്റത്. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അസം സ്വദേശി മധുജ ബറുവയെ(25) നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. 

യുവതി ഇയാളെ ഉപേക്ഷിച്ച് ഫാത്തിമപുരത്ത് മറ്റൊരു യുവാവിനൊപ്പമാണ് ഇപ്പോൾ താമസം. ആക്രമിക്കുന്നതിനിടെ പ്രതിയുടെ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്.
 

Share this story