ഞാൻ സ്വയം സേവകൻ, യുഡിഎഫിലേക്ക് ഇല്ല; അപേക്ഷ ഉണ്ടെങ്കിൽ സതീശൻ പുറത്തുവിടട്ടെ: വിഷ്ണുപുരം ചന്ദ്രശേഖരൻ

vishnupuram

താൻ യൂഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ. വാർത്ത കണ്ടത് മാധ്യമങ്ങളിലൂടെയാണ്. ഞാൻ എൻഡിഎ വൈസ് ചെയർമാനാണ്. യുഡിഎഫിലേക്കെന്ന വാർത്ത കണ്ടു. അത് തീർത്തും തെറ്റാണെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു

കാമരാജ് കോൺഗ്രസും വിഎസ്ഡിപിയും രണ്ടാണ്. യുഡിഎഫിൽ പ്രവേശിക്കാൻ ഞാൻ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ വിഡി സതീശൻ അത് പുറത്തുവിടണം. ഈ വിഷയത്തിൽ യുഡിഎഫ് നേതാക്കളുമായി ചർച്ച ചെയ്തിട്ടില്ല. 

തിരുവഞ്ചൂർ, ചെന്നിത്തല, വിഡി സതീശൻ എന്നിവർ എന്നോട് തൃപ്തനാണോ എന്ന് ചോദിച്ചിരുന്നു. തൃപ്തനല്ല എന്ന് പറഞ്ഞിരുന്നു. ചാടി പോകാനുള്ള പ്രശ്‌നം ഇല്ല. ഞാൻ സ്വയം സേവകനാണ്. അപേക്ഷ തന്നുവെന്നാണ് വിഡി സതീശൻ പറഞ്ഞത്. കത്ത് ഉണ്ടെങ്കിൽ പുറത്തുവിടട്ടെയെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു
 

Tags

Share this story