ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്; എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് ശശി തരൂർ

tharoor

തിരുവനന്തപുരത്ത് ജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. ജയിക്കാൻ വേണ്ടിയാണ് മത്സരിച്ചത്. ഏപ്രിൽ 26ന് വോട്ടെടുപ്പ് കഴിഞ്ഞ് പാറശ്ശാല വരെ സഞ്ചരിച്ച് എല്ലായിടത്തും എത്തി ആളുകളുടെ അഭിപ്രായം കേട്ടിരുന്നു. എക്‌സിറ്റ് പോളുകൾ വരുന്നത് എവിടെ നിന്നാണെന്ന് അറിയില്ല.

 ഇത്രയും നാൾ കാത്തിരുന്നില്ലേ. ഇനി ഒരു ദിവസം കൂടി കാത്തിരിക്കാമെന്നും തരൂർ പറഞ്ഞു. ആരുടെയും എക്‌സിറ്റ് പോളിലും വിശ്വാസമില്ല. ആരെ കണ്ടു, എന്ത് ചോദിച്ചു എന്നൊന്നും ആർക്കും അറിയില്ല. പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരമായി കേൾക്കുന്നതാണ്. 

നാല് തവണ മത്സരിച്ചു. മൂന്ന് തവണ ജയിച്ചു. മൂന്ന് തവണയും പാർട്ടിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രചാരണമുണ്ടായിരുന്നു. ചില കാര്യങ്ങൾ മെച്ചപ്പെടുത്താനുണ്ടെന്ന് സമ്മതിക്കുന്നതായും തരൂർ പറഞ്ഞു. 


 

Share this story