തൃശ്ശൂർ തരുമെന്ന് ഉറച്ച വിശ്വാസം; ഇത്തവണ കേരളത്തിൽ മാറ്റമുണ്ടാകുമെന്ന് സുരേഷ് ഗോപി

suresh

തൃശ്ശൂർ തരുമെന്നാണ് ഉറച്ച വിശ്വാസമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. ഒരുക്കങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുകയാണ്. കുറച്ചധികം ദിവസങ്ങൾ ലഭിച്ചു. കേരളത്തിൽ മാറ്റമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. 

കേന്ദ്രത്തിന് കിട്ടുന്ന റിപ്പോർട്ട് പ്രകാരം കേരളത്തിൽ രണ്ടും നാലും സീറ്റുമൊക്കെ കിട്ടുമെന്ന് പറയുന്നുണ്ട്. കൂടുതൽ ദിവസമുള്ളതുകൊണ്ട് എല്ലാവരിലേക്കും എത്താനാകും. യുവാക്കളുടെ പ്രതികരണം കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ രണ്ടാംഘട്ടമായ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

Share this story