ഞാൻ ഡി മണിയല്ല, എംഎസ് മണി, ശബരിമല കേസിനെ കുറിച്ച് അറിയില്ല: എസ്‌ഐടി സംഘം ചോദ്യം ചെയ്തയാൾ

mani

താൻ ഡി മണി അല്ലെന്നും പേര് എംഎസ് മണി എന്നാണെന്നും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി സംഘം ദിണ്ടിഗലിൽ ചോദ്യം ചെയ്തയാൾ. അന്വേഷണ സംഘം പറഞ്ഞ വിഷയത്തെ കുറിച്ച് തനിക്കറിയില്ല. തന്റെ സുഹൃത്തിന്റെ പേരിലുള്ള നമ്പറാണ് താൻ ഉപയോഗിക്കുന്നത്. അതാരോ ദുരുപയോഗം ചെയ്‌തെന്നും മണി പറഞ്ഞു

ശബരിമല സ്വർണകേസുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല. പോലീസുകാർ കുറച്ച് ഫോട്ടോകൾ കാണിച്ചപ്പോൾ ആരെയും അറിയില്ല എന്ന് പറഞ്ഞു. ബാലമുരുകൻ എന്ന സുഹൃത്തിന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നത്. തനിക്ക് റിയൽ എസ്‌റ്റേറ്റ് ബിസിനസ് മാത്രമാണുള്ളതെന്നും മണി പറഞ്ഞു


അവർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടി നൽകി. അന്വേഷണ സംഘത്തിന് തന്റെ പേര് ഡി മണി അല്ല എന്ന് മനസിലായി. അവർക്ക് ആളുമാറി വന്നതാണെന്ന് മനസിലായി എന്നും അന്വേഷണത്തോട് സഹകരിക്കും എന്നും എം എസ് മണി കൂട്ടിച്ചേർത്തു.

Tags

Share this story