കെ മുരളീധരന് വേണ്ടി പരവതാനി വിരിച്ചാണ് താൻ ബിജെപിയിലേക്ക് വന്നത്: പത്മജ

padmaja

കെ മുരളീധരനും ഉടൻ തന്നെ കോൺഗ്രസിൽ നിന്ന് പോകേണ്ടി വരുമെന്ന് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. കോൺഗ്രസിൽ നല്ല നേതാക്കളുണ്ടായിരുന്നു. എന്നാൽ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞുപോയി. ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താൻ ബിജെപിയിലേക്ക് വന്നതെന്നും പത്മജ പറഞ്ഞു

പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പത്മജ. കോൺഗ്രസിൽ പുരുഷാധിപത്യമാണ്. വനിതകളെ മുന്നേറാൻ അനുവദിക്കില്ല. സ്ത്രീകളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പാർട്ടിയാണത്. കെ കരുണാകരന്റെ മകളായതു കൊണ്ട് മാത്രമാണ് പാർട്ടി പരിപാടികളിൽ രണ്ടാംനിരയുടെ മൂലയ്ക്ക് തന്നെ ഇരുത്താൻ അനുവദിച്ചിരുന്നത്

എന്റെ കുടുംബം ഭാരതം എന്ന് മോദി പറഞ്ഞത് ആകർഷിച്ചു. അതോടെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗമാകാൻ തീരുമാനിച്ചത്. തനിക്ക് പിന്നാലെ വരാൻ ഒരുപാട് പേരുണ്ട്. അവരെല്ലാം സമയം നോക്കി നിൽക്കുകയാണ്. ഇത്തവണ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും. അത് എത്രയെണ്ണം എന്നതിൽ മാത്രമേ സംശയമുള്ളൂവെന്നും പത്മജ പറഞ്ഞു.
 

Share this story