എസ് രാജേന്ദ്രൻ സിപിഎം വിട്ടുപോകില്ലെന്നാണ് കരുതുന്നത്, പ്രകാശ് ജാവേദ്കറെ കണ്ടതിൽ പ്രശ്‌നമില്ല: എംഎം മണി

MM Mani

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഎം വിട്ടുപോകില്ലെന്നാണ് കരുതുന്നതെന്ന് സിപിഎം നേതാവ് എംഎം മണി. പ്രകാശ് ജാവേദ്കറെ രാജേന്ദ്രൻ കണ്ടതിൽ പ്രശ്‌നമില്ല. എസ് രാജേന്ദ്രൻ പാർട്ടിക്കൊപ്പം നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

ജില്ലാ സെക്രട്ടറി അടക്കമുള്ളവർ രാജേന്ദ്രനോട് സംസാരിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പോയതെന്നാണ് അറിഞ്ഞതെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാജേന്ദ്രൻ ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും മണി പറഞ്ഞു

ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംപി ആയിരുന്നപ്പോൾ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. കടുത്ത ഭാഷയിൽ പറഞ്ഞേ എന്നേയുള്ളുവെന്നും എംഎം മണി വിശദീകരിച്ചു.
 

Share this story