എന്തെങ്കിലും പറഞ്ഞ് വിവാദമാക്കാനില്ല; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ കെ ജയകുമാർ

jayakumar

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ നിന്ന് സ്വർണമല്ല എന്ത് നഷ്ടപ്പെട്ടാലും സങ്കടം തന്നെയാണ്. ഇത്തവണ കൂടുതൽ അയ്യപ്പ ഭക്തർ ശബരിമലയിൽ എത്തിയല്ലോയെന്നും ജയകുമാർ പറഞ്ഞു

അവനവന് അർഹതപ്പെട്ടതേ പറയാവൂ. ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ ഞാൻ ആളല്ല. എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാനും ആഗ്രഹിക്കുന്നില്ല. അറസ്റ്റിനെ കുറിച്ചോ കേസിനെ കുറിച്ചോ ഒന്നും പറയാനില്ലെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു

ഇന്നാണ് കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ് ഐ ടി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
 

Tags

Share this story