യുവതികൾ പ്രവേശിക്കുമെന്ന ഘട്ടത്തിൽ ശബരിമല നട അടച്ചിടാൻ താൻ തന്ത്രിക്ക് നിയമോപദേശം നൽകി: പിഎസ് ശ്രീധരൻ പിള്ള

Sreedharan

ശബരിമല യുവതി പ്രവേശനകാലത്ത് സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായി മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ആചാരലംഘനം ഉണ്ടായാൽ നടയടച്ചിടാനും ശുദ്ധികലശം നടത്താനും ഞാൻ തന്ത്രിയോട് പറഞ്ഞു. പുതുതായി ഇറങ്ങുന്ന 'ശബരിമല സമരവും സുവർണ്ണ അവസരവിധിയും' എന്ന പുസ്തകത്തിലാണ് തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

പ്രകാശനത്തിന് മുന്നോടിയായി പുസ്തകങ്ങൾ തന്ത്രിക്ക് നൽകാൻ പി എസ് ശ്രീധരൻ പിള്ള താഴമൺ മഠത്തിലെത്തി. ഫോണിൽ വിളിച്ചപ്പോഴാണ് അഭിപ്രായം പറഞ്ഞത്. ഇതിന് പിന്നാലെയാണ് തന്ത്രിയും, പന്തളം കൊട്ടാരം പ്രസിഡന്റും യുവതികൾ കടന്നാൽ നട അടച്ചിടും എന്ന പ്രസ്താവിച്ചത്. ശബരിമല യുവതി പ്രവേശന വിഷയം ബിജെപിക്ക് സുവർണ അവസരമാണെന്ന പ്രസ്താവനയും ഈ പുസ്തകത്തിൽ ഉണ്ട്.

തന്ത്രിയുടെ അറസ്റ്റിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു തന്റെ നിലപാട്.  പ്രഥമദൃഷ്ടിയ ഈ കേസ് നിലനിൽക്കില്ല എന്ന് തനിക്ക് അറിയാം. തെളിവിന്റെ കണിക പോലും ഇല്ല എന്ന് എല്ലാ ഫയലും പരിശോധിച്ചതിനുശേഷം കോടതി പറഞ്ഞു. തന്ത്രിയെ ജയിലിൽ ഇടാനുള്ള തീരുമാനം പൊടുന്നനെ ഉണ്ടായത് അല്ല. തന്ത്രിയെ 41 ദിവസം ജയിലും ഇട്ടത് ഗൂഢാലോചനയുടെ ഭാഗമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

Tags

Share this story