കേന്ദ്ര ബജറ്റിൽ കേരളത്തിന് നൽകിയതിന്റെ രേഖ തന്റെ പക്കലുണ്ട്; പിന്നീട് വിശദീകരിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ

rajeev chandrasekhar

കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടപ്പാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിനുണ്ടോയന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തൊക്കെ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള രേഖ തന്റെ പക്കലുണ്ട്. അത് പിന്നീട് വിശദീകരിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചു എന്ന പ്രചാരണം 100 ശതമാനം നുണയാണ്. കഴിഞ്ഞ 10 കൊല്ലം ഭരിച്ച സിപിഎം തങ്ങളുടെ ഭരണത്തിന്റെ റിപ്പോർട്ട് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് ശ്രമിക്കുന്നത്. അതിന് മുമ്പ് യുപിഎ സർക്കാർ എന്താണ് കേരളത്തിന് വേണ്ടി ചെയ്തിരുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു

കേരളത്തിന് ലഭിച്ച റെയിൽവേ വിഹിതത്തെ കുറിച്ചും പദ്ധതികളെ കുറിച്ചും വിശദീകരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി മാധ്യമങ്ങളെ കാണും. നരേന്ദ്രമോദി സർക്കാർ എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ബജറ്റിലെ കാര്യങ്ങൾ കൃത്യമായി പഠിച്ചാൽ മാത്രമേ അത് മനസിലാകൂവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
 

Tags

Share this story