കേരള ജനതയിൽ വിശ്വാസമുണ്ട്; മോദിയുടെ സന്ദർശനം ബിജെപിക്ക് ഗുണമുണ്ടാക്കില്ലെന്ന് സതീശൻ

satheeshan

നരേന്ദ്രമോദിയുടെ കേരള സന്ദർശനം കൊണ്ട് ബിജെപിക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി കേരളത്തിൽ അപ്രസക്തമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്. മോദിയുടെ വിദ്വേഷ ക്യാമ്പയിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനാണ് രാഹുൽ ഗാന്ധി യാത്ര നടത്തുന്നതെന്നും സതീശൻ പറഞ്ഞു. ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റ് പോലും ലഭിക്കില്ല. കേരളത്തിലെ ജനങ്ങളിലുള്ള വിശ്വാസമാണതെന്നും സതീശൻ പറഞ്ഞു. 

അതേസമയം ഇന്ന് രാവിലെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ മോദി താമര കൊണ്ട് തുലാഭാരവും നടത്തി. ഇതിന് ശേഷം തൃപയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം കൊച്ചിക്ക് മടങ്ങി.
 

Share this story