മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസ് കിട്ടിയെന്ന് താൻ സ്ഥിരീകരിച്ചിട്ടില്ല; വാർത്ത നൽകിയ മാധ്യമത്തിന് മനോരോഗമെന്ന് എംഎ ബേബി
Oct 14, 2025, 15:33 IST

മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമൻസിൽ മാധ്യമ വാർത്തയെ ചോദ്യം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സമൻസ് കിട്ടിയെന്ന് താൻ സ്ഥിരീകരിച്ചിട്ടില്ല. പല മാധ്യമങ്ങളും ഇഡിയുടെ ഏജന്റുമാരാകുന്നു. വാർത്ത അച്ചടിച്ച മാധ്യമത്തിന് മനോരോഗമാണെന്നും എംഎ ബേബി പറഞ്ഞു
യുഡിഎഫ് പ്രചാരണം ചില പത്രങ്ങൾ ഏറ്റെടുത്തു. മാധ്യമങ്ങൾ ചോദിച്ചപ്പോൾ രണ്ട് വർഷം മുമ്പ് അയച്ച നോട്ടീസിൽ തുടർ നടപടികളിൽ ഇല്ലെങ്കിൽ കെട്ടിച്ചമച്ചതാണ് എന്നാണ് പറഞ്ഞത്. ഇതെല്ലാം അസംബന്ധമാണെന്ന് തനിക്കും മുഖ്യമന്ത്രിക്കും സംശയമില്ല.
മുഖ്യമന്ത്രി പ്രതികരിച്ചതോടെ എല്ലാത്തിനും വ്യക്തത വന്നു. അനന്തു അജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർ എസ് എസ് നേതൃത്വം പരിശോധിച്ച് കർശന നടപടിയെടുക്കണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു.