പാർട്ടിയിൽ നിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെ കോൺഗ്രസ് വിടുന്നു: പത്മജ

padmaja

മടുത്തിട്ടാണ് താൻ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നതെന്ന് പത്മജ വേണുഗോപാൽ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പത്മജയുടെ തുറന്നുപറച്ചിൽ. പാർട്ടിക്കുള്ളിൽ നിന്ന് ഒരുപാട് അപമാനം നേരിട്ടു. വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും പത്മജ പറഞ്ഞു

ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ബിജെപി അംഗത്വം സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ബിജെപിയിൽ നല്ല ലീഡർഷിപ്പാണുള്ളത്. തന്നെ തോൽപ്പിച്ചവരെയൊക്കെ അറിയാം. കോൺഗ്രസുകാർ തന്നെയാണ് തന്നെ തോൽപ്പിച്ചത്. ചതിയാണ് നടന്നെന്ന കെ മുരളീധരന്റെ പരാമർശം അദ്ദേഹം തന്നെ പിന്നീട് തിരുത്തിക്കോളുമെന്നും പത്മജ പറഞ്ഞു

തന്റെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരനെ വരെ പാർട്ടി കൈവിട്ടു. ഏറെ വിഷമിച്ചാണ് അച്ഛൻ അവസാന കാലത്ത് ജീവിച്ചത്. താൻ അച്ഛനെ വിഷമിപ്പിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു
 

Share this story